രാമപുരം കോളേജിൽ എ ഐ & ഡേറ്റ സയൻസ് കോഴ്സ്
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ടി സൊല്യൂഷൻസുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് & ഡേറ്റ സയൻസ് കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ഇലക്‌ട്രോണിക്സ് & കമ്പ്യൂട്ടർ ടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ ഐ & ഡേറ്റ സയൻസും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി. ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ തുടങ്ങിയവർ പങ്കെടുത്തു
0 Comments