കരിങ്കുന്നം പ്ലാന്റേഷന് സമീപം റോഡില്‍ വീണ മണ്ണില്‍ തെന്നി ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെട്ടു.



തൊടുപുഴ പാലാ റൂട്ടില്‍ കരിങ്കുന്നം പ്ലാന്റേഷന് സമീപം റോഡില്‍ വീണ മണ്ണില്‍ തെന്നി ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. ടിപ്പറില്‍ കൊണ്ടുപോയ മണ്ണ് റോഡില്‍ വീണിരുന്നു. തുടര്‍ന്ന് പിന്നാലെ വന്ന ബൈക്കുകള്‍ മണ്ണില്‍ കയറി തെന്നി റോഡില്‍ വീഴുകയായിരുന്നു. 


അപകടവിവരം സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ഭരത് എന്നയാള്‍ തൊടുപുഴ അഗ്‌നിരക്ഷാ സേനയെ അറിയിച്ചു. ഉടന്‍തന്നെ സ്ഥലത്തെത്തിയ സേന അരമണിക്കൂറിലധികം വെള്ളം പമ്പ് ചെയ്ത് റോഡിലെ മണ്ണും കല്ലിന്റെ അവശിഷ്ടങ്ങളും നീക്കി അപകടാവസ്ഥ ഒഴിവാക്കി. സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ കെ.എ ഉബാസ്, എം.കെ ഷൗക്കത്തലി ഫവാസ്, ഫയര്‍ ഓഫീസര്‍ എഫ്.എസ് ഫ്രിജിന്‍, ഹോം ഗാര്‍ഡ് പി.കെ ഷാജി എന്നിവര്‍ ചേര്‍ന്നാണ് റോഡ് വൃത്തിയാക്കിയത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments