പ്രതിപക്ഷത്തിൻ്റെ ബൗ ബൗ സമരം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വെറും പ്രഹസനം- മുനിസിപ്പൽ ചെയർമാൻ
പാലാ നഗരസഭയിൽ മാത്രമല്ല ,കേരളത്തിൽ എല്ലായിടത്തും നായ്ക്കൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്. ഇവയെ കൊല്ലാനോ, സംരഷിക്കാനോ നിയമം അനുവദിക്കുന്നില്ല. നിയമപരമായി ഇവയെ പിടികൂടി എ.ബി.സി പ്രോഗ്രാം (അനിമൽ ബർത്ത് കൺട്രോൾ) നടത്തി പിടിച്ചിടത്ത് തന്നെ തിരിച്ച് വിടാനേ നിലവിലുള്ള നിയമം അനുവദിക്കുന്നുള്ളു. അതിനായി പാലാ നഗരസഭ ജില്ലാ പഞ്ചായത്ത് മുഖേന കൃത്യമായി ഫണ്ട് വകയിരുത്തി നടപ്പിലാക്കി വരുന്നുണ്ട്. സുപ്രിം കോടതിയും സർക്കാരും ഉണ്ടാക്കിയ നിയമങ്ങൾ മാറ്റാൻ നഗരസഭയ്ക്ക് അധികാരമില്ലയെന്നുള്ള സാമാന്യബോധമെങ്കിലും സമരത്തിൽ പങ്കെടുത്ത പ്രതിപക്ഷ കൗൺസിലർമാർക്ക് ഉണ്ടാവണം. കേരളത്തിലെ പ്രതിപക്ഷം ഭരിക്കുന്ന നഗരസഭകളിൽ ഇതിനായി പ്രത്യേക നിയമം ഉണ്ടങ്കിൽ അറിയിച്ചാൽ പാലാ നഗരസഭയും അത് നടപ്പാക്കുന്നതാണന്ന് ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു.
0 Comments