ചേർപ്പുങ്കൽ ഹോളിക്രോസ് സ്കൂളിലെ അധ്യാപകർ കാരുണ്യത്തിന്റെ പുതിയ മുഖം തുറന്നു
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം - മെയ് 31 ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ് ,അധ്യാപകരായ കെ എം തോമസ്, സെൻ അബ്രഹാം , അനില ജോൺഎന്നിസ്കൂളിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളുമായി പാലാ മരിയ സദനത്തിൽ എത്തി അന്തേവാസികൾ കൾക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു മനുഷ്യത്വത്തിന് മഹനീയ മാതൃക ഈ അധ്യാപക കൂട്ടം നമ്മുടെ മുന്നിൽ വരച്ചുകാണിക്കുകയാണുണ്ടായത്.
വീഡിയോ ഇവിടെ കാണാം 👇👇👇
-പാവങ്ങളും അനാഥരുമായ ആളുകളെ സംരക്ഷിക്കുന്ന മരിയ സദനം നമുക്ക് തന്നെ ഒരു പുതിയ മാതൃക നൽകുകയാണ് 'ഈ സ്ഥാപനത്തിൽ എത്തിച്ചേർന്ന് അന്നം- വിളമ്പിയത് ചെറിയ ഒരു കാര്യമാണെങ്കിലും അതിനെ - സ്നേഹത്തിൻ്റെ ഒരു വലിയ തലോടൽ' - വിളമ്പുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിച്ചത് എന്നും വേദനിക്കുന്നവരുടെ വേദനകൾ മാറ്റുന്ന ഒരു സ്ഥാപനമാണ് - കരുതലും കരുണയും നമുക്ക് പകർന്നു നല്കുന്ന ഒരു സ്ഥാപനമാണ് ഇതെന്നും ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ച എല്ലാ അധ്യാപക സുഹൃത്തുക്കളെ യും അഭിന്ദിക്കാൻ ഈ സന്ദർഭം ഉപയോഗിക്കുന്നുവെന്നും നഗര സഭാധ്യക്ഷൻശ്രീ തോമസ് പീറ്റർ പറഞ്ഞു, മരിയ സദനം ഡയറക്ടർ സന്തോഷ് മരിയ സദനം, -പാലാ നഗരസഭ ഉപാധ്യക്ഷ ബിജി ജോജോ... നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സവിയോ കാവുകാട്ട്, കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ ഫാ സോമി മാത്യു , പി.റ്റി.എ പ്രസിഡൻ്റ് സജു കുടത്തിനാൽ, എന്നിവർ ആശംസകൾ നേർന്നു
0 Comments