എ എ വൈ, മുന്‍ഗണനാ (മഞ്ഞ, പിങ്ക്) റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നു.


എ എ വൈ, മുന്‍ഗണനാ (മഞ്ഞ, പിങ്ക്) റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നു. 

 മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തത് റേഷന്‍ വിഹിതം നഷ്ടപ്പെടുവാന്‍ ഇടയാക്കുമെന്നതിനാല്‍ എല്ലാ ആളുകളും 10.06 2025 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.  ഇനിയും മസ്റ്ററിഗ് നടത്താത്ത ആളുകള്‍ 30.05.2025, 31.05.2025 എന്നീ തിയതികളില്‍ മീനച്ചില്‍ താലൂക്ക് സപ്ലൈ ആഫീസില്‍ റേഷന്‍കാര്‍ഡ് , ആധാര്‍കാര്‍ഡ് എന്നിവ സഹിതം വന്ന് മസ്റ്ററിംഗ് നടത്തേണ്ടതാണ്  കൂടാതെ അനര്‍ഹമായി മുന്‍ഗണനാ/എ എ വൈ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന ആളുകള്‍ റേഷന്‍ കാര്‍ഡുകള്‍  ഓഫീസില്‍ കൊണ്ടുവന്ന്  പൊതുവിഭാഗത്തിലേയ്ക്ക്  മാറ്റേണ്ടതുമാണ്. 


വിവിധ പരിശോധനകള്‍ പ്രകാരം മീനച്ചില്‍‌ താലൂക്കില്‍ അനര്‍ഹമായി  കണ്ടെത്തിയ 96 മുന്‍ഗണന/എ എ വൈ  കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക്  തരം മാറ്റുകയും 674822/- രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.  അനര്‍ഹമായ കാര്‍ഡുകളെപ്പറ്റി കര്‍ശന പരിശോധനകള്‍ നടന്നുവരികയുമാണ്.  അനര്‍ഹമായി  മുന്‍ഗണനാ/എ എ വൈ കാര്‍ഡുകളെ സംബന്ധിച്ച് വിവരങ്ങള്‍ താഴെപറയുന്ന  ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്.

04822-212439  - താലൂക്ക് സപ്ലൈ ആഫീസ്

9188527301     - കണ്‍ട്രോള്‍ റൂം





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments