നബാർഡിൻ്റെ പിന്തുണയോടെ ഭൂമിക പ്രമോട്ട് ചെയ്യുന്ന തലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രവേശക സംരംഭമായ സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ടും ഭൂമിക നേറ്റീവ് വിൻഡോയും വഴിക്കടവിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന മിഷന്റെ 2024 -2025 വാർഷിക പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിന് കീഴിൽ തീക്കോയി കൃഷിഭവൻ മുഖേന തലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയ്ക്ക് ലഭ്യമാക്കിയ സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് 15000 രൂപ സബ്സിഡിയോടെ അരലക്ഷം രൂപ മുതൽ മുടക്കിലാണ് പൂർത്തിയാക്കിയത്.
പ്രമോട്ടിംഗ് ഏജൻസിയായ ഭൂമികയുടെ നേതൃത്വത്തിൽ വിജയകരമായി ഏഴ് സ്ഥലങ്ങളിൽ നടന്നുവരുന്ന നേറ്റീവ് വിൻഡോ മാതൃകയോട് ചേർന്നാണ് പ്രവർത്തനം. നേറ്റീവ് ഫാർമേഴ്സ് കളക്ടീവ് അംഗങ്ങളുടെയും ഓഹരി ഉടമകളുടെയും നേറ്റീവ് വിമൻസ് കളക്ടീവുകളുടെയും കാർഷിക വിഭവങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ലഭ്യമാകും. വഴിക്കടവിൽ ആരംഭിച്ച സംരംഭം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ ആദ്യ വിൽപ്പന നടത്തി. കമ്പനി ചെയർപേഴ്സൺ നിഷാ ഡെന്നീസ്, മാനേജിംഗ് ഡയറക്ടർ ബാബു പി. എസ്., ഭൂമിക പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ്, സെക്രട്ടറി എബി ഇമ്മാനുവൽ, കമ്പനി ഡയറക്ടർ എബ്രഹാം കെ.വി., സി.ഇ. ഒ. അനന്തുപ്രസാദ്, ജോസഫ് ഡൊമിനിക്, ജോണി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
0 Comments