തോടനാൽ മനക്കുന്ന് ദേവീക്ഷേത്രത്തിൽ ഉത്സവം മെയ് ഏഴ് മുതൽ ...... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ ..... വീഡിയോ ഈ വാർത്തയോടൊപ്പം
തോടനാൽ മനക്കുന്ന് വടയാർ ദേവീക്ഷേത്രത്തിൽ ഉത്സവം മെയ് ഏഴ് മുതൽ 11വരെ ആഘോഷിക്കും.
ഉത്സവ ചടങ്ങുകൾക്ക് തന്ത്രി താഴമൺ മഠം കണ്ഠരര്
മോഹനരര്,മേൽശാന്തി കല്ലമ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്യം വഹിക്കുമെന്ന് ക്ഷേത്രം
ഭാരവാഹികൾ അറിയിച്ചു.
ഉത്സവ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ പതിവ് ക്ഷേത്രച്ചടങ്ങുകൾ,
7ന് പുരാണപാരായണം, ഉച്ചയ്ക്ക് 12.30 മുതൽ പ്രസാദമൂട്ട്.
ഒന്നാം ഉത്സവം മെയ് 7ന്
വൈകിട്ട് 7ന് തിരുവരങ്ങിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി.നായർ നിർവ്വഹിക്കും.
പ്രൊഫ. കെ.എം.സുദർശൻ കുരുന്നും മല അദ്ധ്യക്ഷനാകും. പി.പി. ഗോപി ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തും.
വീഡിയോ ഇവിടെ കാണാം 👇👇👇
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ് ,വാർഡംഗം രമ്യ രാജേഷ്, പി.സി.അരവിന്ദ് നിരവത്ത്,
ജിനു ബിനായർ, മോഹനചന്ദ്രൻ നായർ ചെറുതാഴെ എന്നിവർ സംസാരിക്കും. തുടർന്ന് തിരുവാതിര കളി, ഓട്ടൻതുള്ള്ളൽ- ഗിന്നസ് ജയകുമാർ കുറിച്ചിത്താനം.
മെയ് എട്ടിന് രാവിലെ 9.30ന് സർവ്വൈശ്വര്യ പൂജ, വൈകിട്ട് 6.45ന്
കൈകൊട്ടിക്കളി, തുടർന്ന് കരോക്കെ
ഗാനമേള- ശ്രീദുർഗ്ഗ വോയ്സ്.
മെയ് 9-ന് രാവിലെ 9.30ന് നാരങ്ങ വിളക്ക്, വൈകിട്ട് 6.45ന് ഭജൻസ്- ശ്രീദുർഗ്ഗ മനക്കുന്ന്.
മെയ് 10ന് രാവിലെ 10ന് നമസങ്കീർത്തനം-ജ്വാലാമുഖി ഭജൻസ്,
വൈകിട്ട് 6ന് സോപാന സംഗീതം-മാനവിക എം.നായർ, 7ന് ഡാൻസ്- ശിവനന്ദ ഷിബു, 7.30ന് ഭജൻസ്-
തീർത്ഥപാദ ഭജനമണ്ഡലി.
പ്രധാന ഉത്സവ ദിവസമായ മെയ് 11ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം കലാമണ്ഡലം പുരുഷോത്തനും സംഘവും, 11.30ന് ഭജൻസ്- ഗീതാംഗോവിന്ദം വാക്കപ്പുലം,
വൈകിട്ട് 4.45ന് ഊരുവലം എഴുന്നള്ളത്ത്, താലപ്പൊലി ഘോഷയാത്ര, രാത്രി 8ന് നാടൻ പാട്ടും നാട്ടുകലകളും-നിനവ് പന്തളം.
പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ പി.എൻ. പരമേശ്വരൻ നായർ, ജിനു ബി.നായർ കൊണ്ടുപ്പറമ്പിൽ, മോഹനചന്ദ്രൻ നായർ ചെറുതാഴെ,
ടി.ആർ.മധുസൂദനൻ നായർ താഴത്തിട്ടയിൽ എന്നിവർ പങ്കെടുത്തു.
0 Comments