മീനച്ചിലാറ്റിലെ ഭരണങ്ങാനം ഭാഗത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായതായി... ഇതേത്തുടർന്ന് പാലാ ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.. ജർമൻ ഭാഷ പഠിക്കാൻ എത്തിയ കുട്ടികളെയാണ് കാണാതായിട്ടുള്ളത്.
വിലങ്ങു പാറ പാലത്തിനടിയിലെ കുളിക്കടവില്‍ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്. വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.
ഭരണങ്ങാനം ഭാഗത്തുള്ള "അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്' എന്ന സ്ഥാപനത്തിൽ ജർമ്മൻ കോഴ്സ് പഠിക്കാനായി വന്ന്, ഭരണങ്ങാനം, വെട്ടുകല്ലേൽ വീട്ടിൽ ജോ എന്ന ആളുടെ ഹോസ്റ്റലിൽ താമസിക്കുന്ന മുണ്ടക്കയം സ്വദേശിയായ പന്തപ്ലാക്കൽ വീട് പാലൂർക്കാവ് പി ഓ, തെക്കേമല ആൽബിൻ ജോസഫ്(21), ഇടുക്കി അടിമാലി സ്വദേശിയായ കൈപൻപ്ലാക്കൽ വീട്, അടിമാലി പി ഓ, കരിംകുളം അമൽ. കെ. ജോമോൻ(19) എന്നീ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
0 Comments