അഭിനയപരിശീലനം തനിക്ക് ആവശ്യമില്ല എന്ന് ദയാബായി... അതിനു കാരണം ദയാബായിയുടെ ആഴത്തിലുള്ള മനുഷ്യത്വമെന്ന് പ്രഭാഷകൻ
അഭിനയവും ആർക്കിടെക്ച്ചർ പെന്റഗൺ നിർമ്മാണവുമായി പാലം 2025. പാലാ തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് , സ്പേസ് ഇൻസൈഡ് എൻസംമ്പിൾ ആർട്ട് രാഗമാലിക എന്നിവരുടെ സഹകരണത്തിൽ നടക്കുന്ന ‘പാലം 2025’ കലാസംഗമത്തിലാണ് അഭിനയ പരിശീലനവും ആർക്കിടെക്ച്ചർ ശില്പശാലയും നടന്നത്.
പ്രശസ്ത സിനിമ നാടക നടനായ കുമാരദാസ് ടി എൻ രാവിലെ കുട്ടികൾക്ക് അഭിനയ ശില്പശാലയും വൈകിട്ട് കൂടിയിരുപ്പിൽ ശരിയായ അഭിനയ പരിശീലനം എല്ലാ അഭിനേതാക്കൾക്കും ആവശ്യമാണെന്ന് ഉദാഹരണ സഹിതം വിശദമാക്കി. കുട്ടികൾ സംഘമായി പെന്റഗൺ ആകൃതിയിലുള്ള ഡോം നിർമ്മിച്ചുകൊണ്ട് നിർമ്മിതിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കി.
വൈകിട്ട് നടന്ന കൂടിയിരുപ്പിൽ ദേശകാലങ്ങൾക്കും വ്യക്തി ചിന്തകൾക്കും അതീതമായ നിർമ്മിതി മാനങ്ങളെക്കുറിച്ച് രാഗേഷ് ഗോപാൽ സംസാരിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ദയാബായി, കെ സി ജോസ്, വിഘ്നേഷ് എസ്, എം എ അഗസ്തി, സഞ്ജന, ജിനു ചെമ്പിളാവ്, അഭീഷ് ശശിധരൻ എന്നിവർ സംസാരിച്ചു.
നാളെ ബാബു കുരുവിളയുടെ നാടക കളരി , ഉഷ കെ ബി , ഷിബി ബാലകൃഷ്ണൻ നയിക്കുന്ന കളിമൺ ശില്പശാല, എന്നിവയും വൈകിട്ട് 4. 30 ന് ദയാ ബായിയുടെ കാസറഗോഡിന്റെ അമ്മ എന്ന നാടകം , കൂടിയിരുപ്പ് എന്നിവ അരങ്ങേറും. മെയ് 12 ന് പാലം 2025 സമാപിക്കും.
0 Comments