എസ്. എം. വൈ. എം. പാലാ രൂപതയുടെ നേതൃത്വപരിശീലന ക്യാമ്പ് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
പാലാ രൂപത യുവജനപ്രസ്ഥാനം എസ്. എം. വൈ. എം. - കെ. സി. വൈ. എം. പാലാ രൂപതയുടെ നേതൃത്വപരിശീലന ക്യാമ്പ് 'വൈ.എ.റ്റി.പ്പി'ക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി.
വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന വൈ.എ.റ്റി.പ്പി. പ്രോഗ്രാം ഒരു വർഷം നീണ്ടുനിൽക്കും. യുവജനങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും, അവരെ നേതൃനിരയിലേക്ക് വളർത്തിക്കൊണ്ടു വരുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് വൈ.എ.റ്റി.പ്പിയിലൂടെ ലക്ഷ്യമാക്കുന്നത്.
രൂപത ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, മുൻ രൂപത പ്രസിഡന്റ് എഡ്വിൻ ജോസി, ജോസഫ് തോമസ്, ബെനിസൺ സണ്ണി, ജിസ്മി ഷാജി, നിഖിൽ ഫ്രാൻസിസ്, അലീന കുര്യാക്കോസ്, ടിൻസി ബാബു എന്നിവർ പ്രസംഗിച്ചു.
0 Comments