കറുകച്ചാലിൽ യുവതി കാറിടിച്ചു മരിച്ച സംഭവം കൊലപാതകം : സുഹൃത്തായ പ്രതി കസ്റ്റഡിയിൽ
06.05.25 തീയതി രാവിലെ 08.45 മണിയോടെ ആണ് സംഭവം. ജോലിസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന കറുകച്ചാൽ ഭാഗത്ത് താമസിക്കുന്ന 35 വയസ്സുള്ള യുവതിയെ ഏതോ ഒരു വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു പോയ വിവരത്തിന് അന്ന് തന്നെ കറുകച്ചാൽ പോലീസ് കേസെടുത്തിരുന്നു. കാഞ്ഞിരപ്പള്ളിയിൽ വിവാഹം കഴിച്ചയച്ചിരുന്ന യുവതി ഭർത്താവുമായി പിണങ്ങി കറുകച്ചാലിൽ താമസിച്ചുവരികയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തെക്കുറിച്ച് സൂചനകൾ ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ വാഹനം ഓടിച്ചയാൾക്ക് മരണപ്പെട്ട യുവതിയുമായി അടുപ്പം ഉണ്ടായിരുന്നെന്നും സംഭവം കൊലപാതകമായിരുന്നെന്നും കണ്ടെത്തുകയായിരുന്നു. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് കബീർ(37) കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ വീട്ടിൽ ഉജാസ് അബ്ദുൾസലാം(35) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
0 Comments