ഈരാറ്റുപേട്ട നന്മക്കൂട്ടത്തിനും ടീം എമർജൻസിക്കും പാലാക്കാരുടെ ഹൃദയപൂർവ്വമായ നന്ദി: മാണി സി കാപ്പൻ എം.എൽ.എ


ഈരാറ്റുപേട്ട നന്മക്കൂട്ടത്തിനും ടീം എമർജൻസിക്കും പാലാക്കാരുടെ ഹൃദയപൂർവ്വമായ നന്ദി: മാണി സി കാപ്പൻ എം.എൽ.എ.

 ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനു സമീപം ഒഴുക്കിൽ പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനായി അക്ഷീണം പരിശ്രമിച്ച ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മക്കൂട്ടത്തിനും ടീം എമർജൻസിക്കും പാലാക്കാരുടെ നന്ദി രേഖപ്പെടുത്തുന്നതായി മാണി സി. കാപ്പൻ എം. എൽ.എ. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ രാപ്പകൽ അദ്ധ്വാനിച്ചെങ്കിലും രണ്ടു കുട്ടികളെയും ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. 


എങ്കിലും സന്നദ്ധ പ്രവർത്തകരായ ചെറുപ്പക്കാരുടെ സാഹസികതയും കഠിനാധ്വാനവും അർപ്പണ മനോഭാവവും അംഗീകരിക്കപ്പെടണം. വയനാട്ടിലും തലനാട് പ്രദേശത്തും ഉരുൾപൊട്ടലിലൂടെ വൻ ദുരന്തമുണ്ടായപ്പോഴും അനേകം ആളുകളെ രക്ഷപ്പെടുത്താൻ ഇവർക്കു സാധിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ നന്മ ചെയ്യുന്നവരുടെ ടീം സ്പിരിറ്റ് അംഗീകരിക്കപ്പെടണമെന്ന് എം.എൽ.എ പറഞ്ഞു .


 പ്രകൃതിക്ഷോഭങ്ങളിലും ദുരന്ത ഭൂമിയിലും നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്നവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. പോലീസ് . ഫയർ ഫോഴ്സ് , ഉൾപ്പെടെയുള്ളവർക്കൊപ്പം ജില്ലാ കളക്ടർ, എ.ഡി.എം. തുടങ്ങിയവരുടെ നിസ്വാർത്ഥ സേവനത്തിനും നന്ദി അറിയിക്കുന്നതായി മാണി സി. കാപ്പൻ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments