ആലപ്പുഴ മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകൻ ഐസാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഖബറടക്കം ഇന്ന് വൈകിട്ട് 7.30 ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.



0 Comments