പത്തനംതിട്ട ഓമല്ലൂരിലുള്ള എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന് കീഴിലുള്ള ‘സ്നേഹ തണൽ’ വൃദ്ധസദനത്തിൽ 17 കാരൻ ഉൾപ്പെടെയുള്ള അന്തേവാസികൾക്ക് നേരെ നടന്ന ക്രൂര പീഡനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും പിടിയിലായി. സ്ഥാപനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കേസെടുത്തത് മുതൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ പിടിയിലായതിന് പിന്നാലെ ഈ സ്ഥാപനത്തിനുള്ളിൽ നടന്നിരുന്ന ക്രൂരതകളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. എലോഹിം ആരാധനാലയത്തിന് കീഴിൽ ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലാണ് അന്തേവാസികൾക്ക് ക്രൂരമർദ്ദനമേൽക്കേണ്ടി വന്നത്.
സ്ഥാപനത്തിൽ കുട്ടികൾക്കൊപ്പം മുതിർന്നവരെയും ജീവനക്കാർ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തി. അന്തേവാസികൾക്ക് കൃത്യമായ ഭക്ഷണമോ ആവശ്യമായ മരുന്നോ നൽകാറില്ലായിരുന്നുവെന്നും അവർ പറഞ്ഞു. മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് കുട്ടികളെ ജീവനക്കാർ ക്രൂരമായി ഉപദ്രവിച്ചിരുന്നത്. ഈ വിവരങ്ങൾ പുറത്തുപറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും മുൻ ജീവനക്കാരി വെളിപ്പെടുത്തി.
70 12 23 03 34
.jpg)


0 Comments