പാലാ രൂപത പ്ലാറ്റിനം ജൂബിലിക്കു വേണ്ടി "വിശുദ്ധീകരിക്കുന്ന ബലിപീഠമേ...."എന്ന മ്യൂസിക്കൽ ആൽബം മുൻ അപ്പസ്തോലിക്ക് ന്യൂൺഷിയോ മാർ ജോർജ് കോച്ചേരിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രകാശനം ചെയ്തു.
കഴിഞ്ഞ 75 വർഷത്തെ പാലാ രൂപതയ്ക്ക് ലഭിച്ച ആത്മീയ അനുഗ്രഹങ്ങളെ മാർ ജോസഫ് പള്ളിക്കാപറമ്പിൽ സ്മരിക്കുന്ന രീതിയിൽ തയ്യാർ ചെയ്തിരിക്കുന്ന ആൽബത്തിൽ ബലിപീഠം കേന്ദ്രീകൃതമായ ആദ്ധ്യാത്മികതയെ പ്രകീർത്തിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് ഫാ. ജോസ് തറപ്പേലാണ്. ചലച്ചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീത സംവിധാനം വിദ്യാധരൻ മാസ്റ്റർ നിർവ്വഹിച്ചിരിക്കുന്നു. പാലാ കമ്മ്യൂണിക്കേഷൻസും SH മീഡിയ പാലായും സംയുക്തമായി അവതരിപ്പിക്കുന്ന ആൽബം ഫാ. ക്രിസ്റ്റി പന്തലാനി സംവിധാനം ചെയ്തിരിക്കുന്നു.
വിജയൻ പൂഞ്ഞാർ ഓർക്കാസ്ട്രേഷൻ ചെയ്തിരിക്കുന്ന ആൽബത്തിന്റെ ഛായവിഷ്ക്കരണം ഷിനൂബ് ചേന്നാടും വീഡിയോ എഡിറ്റിംങ്ങ് സിസ്റ്റർ ഏയ്ഞ്ചൽ SH ഉം ആണ് ചെയ്തിരിക്കുന്നത്.
ബലിപീഠം ഹൃദയത്തോടു ചേർത്ത വി. അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ അച്ചൻ, ദൈവദാസൻ ബ്രൂണോ അച്ചൻ, ദൈവദാസി മേരി കൊളോത്താ FCC എന്നിവരെയെല്ലാം ചിത്രീകരിച്ചിരിക്കുന്ന ആൽബം ബലിപീഠ കേന്ദ്രീകൃതമായ ആദ്ധ്യാത്മികതയുടെ മഹത്വം പ്രകീർത്തിക്കുന്നതാണ്.
മെയ് പത്താം തീയതി പ്രവിത്താനത്ത് വെച്ച് നടക്കുന്ന പാലാ രൂപത മിഷനറി സംഗമത്തിന് ഭാവുകങ്ങൾ നേരുന്ന ആൽബം ഫാ. ജോസ് തറപ്പേൽ, SH Media Pala എന്നീ youtube ചാനലുകളിൽ പത്താം തീയതി രാവിലെ മുതൽ ലഭിക്കുന്നതാണ്.
0 Comments