വൈദിക സന്യസ്ത സംഗമം... കാഞ്ഞിരമറ്റം മാർ സ്ലീവാപ്പള്ളിയിൽ


 പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വേളയിൽ കാഞ്ഞിരമറ്റം മാർ സ്ലീവാപ്പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാഞ്ഞിരമറ്റം ഇടവകാംഗങ്ങളായ വൈദികരുടയും സന്യസ്തരുടയും സംയുക്ത സംഗമം ഞായറാഴ്ച നടക്കും .രാവിലെ ഒൻപതരയ്ക്ക് സമൂഹ ബലിയും തുടർന്ന് പതിനൊന്നു  മണിക്ക് സമ്മേളനവും ആരംഭിക്കും. വികാരി ഫാ. ജോസഫ് മണ്ണനാലിൻ്റെ അദ്ധ്യക്ഷതയിൽ  കോട്ടയം സി.എം.ഐ പ്രെവീൺഷ്യാൾ റവ.ഡോ. എബ്രഹാം വെട്ടിയാല്‍ സി.എം. ഐ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രകാശം പരത്തുന്ന കാഞ്ഞിരമറ്റം ഇടവകക്കാരായ വൈദികരും സന്യസ്തരും സംഗമിക്കുന്ന സമ്മേളന പരിപാടികൾക്ക് സഹവികാരി ഫാ.ജോസഫ് മഠത്തിപറമ്പിൽ, കൈകാരന്മാരായ ബെന്നി വേങ്ങത്താനം, ജയ്മോൻ പുത്തൻപുരയ്ക്കൽ, സണ്ണി കളരിക്കൽ, ജയിംസ്കുട്ടി ഉതിരക്കുളം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments