പി.എം.ജി.എസ്.വൈ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കടപ്ലാമറ്റം,
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ കിടങ്ങൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ
കടന്നുപോകുന്ന കുളങ്ങരപ്പടി - ചൂണ്ടിലേക്കാട്ടില്‍പടി-തറപ്പേല്‍പ്പടി
റോഡിന്റെ ടാറിങ്ങ് നാളെ മുതല്‍ ആരംഭിക്കുമെന്ന് അഡ്വ.കെ.ഫ്രാന്‍സിസ്
ജോര്‍ജ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ അറിയിച്ചു.
2.97 കോടി രൂപ ആണ് ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്.റോഡ് നവീകരണത്തോടൊപ്പം 5 വര്‍ഷത്തെ പരിപാലനവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കടപ്ലാമറ്റം - കിടങ്ങൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 3.291 കിലോമീറ്റര്‍ റോഡാണ് ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് മുടങ്ങി കിടന്ന പ്രവൃത്തികള്‍ പുനരാരംഭിച്ചതും ടാറിങ്ങിന് മുമ്പുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതും.
കേന്ദ്ര സര്‍ക്കാര്‍ 60% തുകയും സംസ്ഥാന സര്‍ക്കാര്‍ 40% തുകയും മുടക്കുന്ന വിധത്തിലാണ് പി.എം.ജി.എസ്.വൈ പദ്ധതി നടപ്പാക്കുന്നത്.
നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം വെള്ളിക്കല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കൊശപ്പള്ളി ജംഗ്ഷന്‍ വഴി തെക്കേപ്പറമ്പില്‍ അവസാനിക്കും. രണ്ടാം ഘട്ടം ഒഴുകയില്‍പ്പടിയില്‍ നിന്നും ആരംഭിച്ച് കട്ടേല്‍ കുരിശു പള്ളിയില്‍ എത്തിച്ചേരും. ഈ റോഡില്‍ 7 കലുങ്കുകളുടെയും ഓടകളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
ആധുനിക
സാങ്കേതിക വിദ്യയായ ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ്ഡിആര്‍) ഉപയോഗിച്ചുള്ള
പ്രവൃത്തികളും പൂര്‍ത്തിയാക്കി. 30 മില്ലീമീറ്റര്‍ കനത്തില്‍ ബി.സി.
ടാറിങ്ങാണ് ഇന്ന് ആരംഭിക്കുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫും
പറഞ്ഞു. ടാറിങ്ങിന് ശേഷം എഞ്ചിനീയറിംഗ് വിഭാഗം മുന്‍കൂട്ടി നിശ്ചയിച്ച
സ്ഥലങ്ങളില്‍ റോഡിന്റെ സൈഡ് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തും.
ട്രാഫിക്ക് ബോര്‍ഡുകളും സ്ഥാപിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments