അംഗബലം കൂട്ടി പുതിയ റേഞ്ചുകൾ അനുവദിക്കുക... കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനo സമാപിച്ചു.


അംഗബലം കൂട്ടി പുതിയ റേഞ്ചുകൾ അനുവദിക്കുക...
 കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനo സമാപിച്ചു.

 കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനവും, വിരമിക്കുന്ന എക്സൈസ് ഓഫീസർമാരുടെ യാത്രയയപ്പും കോട്ടയത്ത് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. സമ്മേളനം കെ .എസ് . ഇ.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. 


മയക്ക്മരുന്ന് മാഫിയയ്ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുവാൻ എക്സൈസ്  സേ നയുടെ അംഗബലം വർദ്ധിപ്പിക്കുക, നെടുംകുന്നം, കുമരകം എക്സൈസ് റേഞ്ചുകൾ  പ്രവർത്തിക്കുവാനുള്ള നടപടി സ്വീകരിക്കുക , വിമുക്തി പ്രവർത്തനത്തിനായി പുതിയ തസ്തികകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെട്ടു. 


 സർവീസിൽ നിന്നും പിരിഞ്ഞ് പോവുന്ന അസി.എക്സൈസ് ഇൻസ്പെക്ടർമാരായ മനോജ് TK, സുനിൽ M .P പ്രിവന്റീവ് ഓഫീസർ വി നോദ് കുമാർ . V, ജോയിന്റ് എക്സൈസ് കമ്മീഷണർ R. ജയചന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ സെക്രട്ടറിയായി
നി ഫി ജേക്കബ്, പ്രസിഡന്റ് അഭിലാഷ് V. T , ട്രഷറർ അൻജിത്ത് രമേശ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു . മുൻ ജില്ലാ പ്രസിഡന്റ് സുനിൽ P J അധ്യക്ഷത വഹിച്ചു. ജയമോൻ. P.J നന്ദി പറഞ്ഞു. റ്റോ ജോ P. ഞ ള്ളിയിൽ, റെജി കൃഷ്ണൻ , സുജിത്ത് . V.S എന്നിവരെ സംസ്ഥാന കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments