ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം 15 ന്



ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌ന വിധിപ്രകാരമുള്ള മഹാമൃത്യുഞ്ജയ ഹോമം 15 ന് രാവിലെ 8 ന് നടക്കും. 
 
തിരുവോണം നാളില്‍ നടക്കുന്ന മഹാമൃത്യുഞ്ജയ ഹോമം ഏറെ സവിശേഷതയുള്ളതാണ്. തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 
 

  
രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് 6.30 ന് ഭഗവത്‌സേവയുമുണ്ട്. 
 
പങ്കെടുക്കാന്‍ താത്പര്യമുള്ള ഭക്തര്‍ 9745260444 ഫോണ്‍ നമ്പരില്‍ മുന്‍കൂട്ടി ബുക്കുചെയ്യണം. രാവിലെ 9 ന് യജ്ഞ പ്രസാദം വിതരണം ചെയ്യും.




 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments