കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനത്ത് വച്ച് ജീപ്പും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു പെട്ടിഓട്ടോയിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അമീർ സാലിക്ക് ( 38) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.മല്ലികശേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൈക സ്വദേശി മനു മോഹൻ(35),കാക്കനാട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശി ബെൻ ഏലിയാസ് ജോസഫിനും(22) കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങളിൽ പരുക്കേറ്റു.
0 Comments