ലോക പരിസ്ഥിതിദിനാചരണവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും ഇന്‍ഫാം പാലാ കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. സമ്മേളനോദ്ഘാടനവും പ്രതിഭകളെ ആദരിക്കലും പാലാ രൂപത പ്രോട്ടോ സിഞ്ചലൂസ് മോണ്‍. ഡോ.ജോസഫ് തടത്തില്‍ നിര്‍വഹിക്കും.
സമ്മേളനത്തില്‍ രൂപത ഡയക്ടര്‍ ഫാ.ജോസഫ് തറപ്പേല്‍, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ പിഎസ്ഡബ്ലിയുഎസ്ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ദേശീയ കമ്മറ്റിയംഗം മാത്യു മാംമ്പറമ്പില്‍, കാര്‍ഷിക ജില്ല പ്രസിഡന്റ് ഡോ.കെ.കെ.ജോസ്, കാര്‍ഷിക ജില്ലാ സെക്രട്ടറി തോമസ് മറ്റം എന്നിവര്‍ പ്രസംഗിക്കും.
ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷം ഫല വൃക്ഷത്തൈകളും ഡോളോമേറ്റ് വളവും കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന പദ്ധതിയില്‍ പാലാ കാര്‍ഷിക ജില്ലയുടെ വിഹിതമായ 4000 ത്തോളം ഫലവൃക്ഷത്തൈകളുടെയും 4000 കിലോ ഡോളോമേറ്റിന്റെയും വിതരണവും ചടങ്ങില്‍ നടക്കും.
0 Comments