വൈപ്പിൻ ഓച്ചന്തുരുത്ത് തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ടിനെ (61) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


വൈപ്പിൻ ഓച്ചന്തുരുത്ത് തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ടിനെ (61) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള നിലയിലാണ്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.


ഓച്ചന്തുരുത്ത് പരേതരായ ദിവാകരന്‍ - ശീലാവതി ദമ്ബതിമാരുടെ മകനാണ്. ദേശീയ യുവജന അവാര്‍ഡ് ജേതാവായ മഹേഷ് സാക്ഷരതാ ജില്ലാ കോഓര്‍ഡിനേറ്റര്‍, വനവത്കരണപദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.


തലവേദന ശമനത്തിനുള്ള ഒറ്റമൂലി ഉള്‍പ്പെടെയുള്ള പാരമ്ബര്യ ചികിത്സയ്ക്കായി ജില്ലകള്‍തോറും ക്യാമ്ബുകള്‍ നടത്തി. കര്‍ക്കടക മാസത്തില്‍ പഴയതലമുറ ഉപയോഗിച്ചിരുന്ന മരുന്നു കഞ്ഞി പുനരവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments