വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി.


 പുതിയ അധ്യയന വർഷത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലേക്ക് കടന്നുവന്ന നവാഗതരായ വിദ്യാർഥികൾക്ക് വർണ്ണാഭമായ സ്വീകരണമാണ് നൽകിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ നവാഗതരായ വിദ്യാർഥികൾക്ക് സ്വാഗതമേകി.ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയി ജോസഫ് പാലക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 


പി.ടി.എ പ്രസിഡൻ്റ് ആൻറണി കൊല്ലി തടത്തിൽ, സിനിമോൾ ജിജി വളയത്തിൽ ,ലിൻസി കുഴിപ്പറമ്പിൽ,സിസ്റ്റർ ലിറ്റിൽ ഫ്ലവർ ചെരുവിൻ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.സ്കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ സമ്മാനവും  മധുര പലഹാരവും നൽകിയാണ് സ്വീകരിച്ചത്. സ്കൂൾ വിദ്യാർഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു.


വിദ്യാർത്ഥികൾക്ക് പാഠപുസ്തകവും പഠനോപകരണങ്ങളും വിതരണം ചെയ്തു.വിദ്യാലയാരംഭ വർഷ പ്രാർത്ഥനക്ക് ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി.മാർട്ടിൻ പി. ജോസ് പ്ലാത്തോട്ടം, ജോമോൻ കടപ്ലാക്കൽ,എൽസി സെബാസ്റ്റ്യൻ കല്ലാറ്റു പറമ്പിൽ,സിസ്റ്റർ ഷാൽ ബി മുകളേൽ,സിസ്റ്റർ ജിൻസി മരിയ തകിടിയേൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments