7 അംഗൻവാടികൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൻ ഒരു കോടി 18 ലക്ഷം രൂപ അനുവദിച്ചു.



7 അംഗൻവാടികൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൻ ഒരു കോടി 18 ലക്ഷം രൂപ അനുവദിച്ചു.

നിയോജകമണ്ഡലത്തിലെ 7 അംഗൻവാടികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ഒരു കോടി പതിനെട്ടു ലക്ഷത്തി ഇരുപത്തി രണ്ടായിരം  രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചതായി മാണി സികാപ്പൻ എംഎൽഎ അറിയിച്ചു. 



 തലപ്പലം ഇഞ്ചോലി ക്കാവ് 84ആം നമ്പർ അംഗൻവാടി 10 ലക്ഷം,  പാലാ നഗരസഭ 110 നമ്പർ അംഗൻ വാടി 20 ലക്ഷം എലിക്കുളം മൂന്നാം നമ്പർ അംഗൻവാടി 6.22 ലക്ഷം തലപ്പലം 85 നമ്പർ അംഗൻവാടി 22 ലക്ഷം തലപ്പലം 83 നമ്പർ അംഗൻ വാടി 20 ലക്ഷം, മീനച്ചിൽ 77 നമ്പർ അംഗൻവാടി 20 ലക്ഷം,  മൂന്നിലവ് 19 ആം നമ്പർ അംഗൻവാടി 20 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. 


  പൊതുപ്രവർത്തകരും ജനപ്രതിനിധികളുമായ അനുപമ വിശ്വനാഥ്‌  ബിനു പുളിക്കകണ്ടം  മാത്യൂസ് എലിക്കുളം, 
അപ്പച്ചൻ മുതലക്കുഴി  രമാദേവി  എം ആർ ശേഖരൻ തലപ്പലം  എം ടി തോമസ് മീനച്ചിൽ സന്തോഷ്‌ കാപ്പൻ പി എൽ ജോസഫ് മേച്ചാൽ എന്നിവർ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് തുക അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments