ഈസ്‌റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്‌ഥാപക ചെയർമാൻ പരേതനായ എം.ഇ. മീരാൻ്റെ പത്നി നബീസ മീരാൻ (76) അന്തരിച്ചു.
കബറടക്കം ഇന്നു വൈകിട്ട് നാലിന് അടിമാലി ജുമാ മസ്‌ജിദിൽ.
പ്രമുഖ വ്യവസായ ഗ്രൂപ്പായ ഈസ്റ്റേൺ ഗ്രൂപ്പ് സ്ഥാപിക്കുന്നതിൽ എം.ഇ. മീരാനൊപ്പം പ്രവർത്തിച്ച നബീസ അടിമാലി കൂമ്പൻപാറ ഫാത്തിമാ മാത സ്‌കൂൾ അധ്യാപികയായിരുന്നു. മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ്റെ മാതാവാണ്.
അടിമാലി ഈസ്‌റ്റേൺ പബ്ലിക് സ്കൂൾ സ്‌ഥാപിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക സാംസ്‌കാരിക വികസന പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
0 Comments