കാഞ്ഞിരപ്പള്ളി സിഎംസി അമലാ പ്രോവിൻസിലെ പൊടിമറ്റം ലിറ്റിൽ ഫ്ലവർ മഠാംഗമായ സിസ്റ്റർ ഇന്നസെന്റ് സിഎംസി (92) നിര്യാതയായി ...സംസ്‌കാരം ഇന്ന്


കാഞ്ഞിരപ്പള്ളി സിഎംസി അമലാ പ്രോവിൻസിലെ പൊടിമറ്റം ലിറ്റിൽ  ഫ്ലവർ  മഠാംഗമായ സിസ്റ്റർ  ഇന്നസെന്റ്  സിഎംസി (92) നിര്യാതയായി.

  സംസ്‌കാരം  ഇന്ന് (18/6/2025  ബുധനാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക്  പൊടിമറ്റം സിഎംസി പ്രൊവിൻഷ്യൽ  ഹൗസ് ചാപ്പലിൽ  വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് വൈകുന്നേരം നാലിന്  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ  രൂപതാധ്യക്ഷൻ  മാർ  ജോസ് പുളിക്കലിന്റെ  മുഖ്യകാർമികത്വത്തിൽ   നടത്തും, 
 പരേത  കാഞ്ഞിരപ്പള്ളി കൊടിമരത്തും മൂട്ടിൽ  പരേതരായ ജോസഫ്,  അന്നമ്മ ദമ്പതികളുടെ മകളാണ്. 


 ഇഞ്ചിയാനി, കൈനകരി, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ  അധ്യാപികയായും വള്ളക്കടവ്, പീരുമേട്, ചെറുവള്ളിക്കുളം, പൊടിമറ്റം എന്നീ മഠങ്ങളിൽ  അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, 
സഹോദരങ്ങൾ,   അച്ചാമ്മ തയ്യിൽ  (ചെമ്മലമറ്റം), മറിയാമ്മ ഈറ്റത്തോട്ട് (കപ്പാട്), അപ്പച്ചൻ  (ഇഞ്ചിയാനി), തെയ്യാമ്മ കണ്ടത്തിൽ  (വേലനിലം), ലീലാമ്മ ഇടത്തിനകത്ത് (ചോറ്റി), ഇത്തമ്മ പടിഞ്ഞാറ്റയിൽ  (പഴയിടം), ഗ്രേസി മാത്തൂച്ചൻ  (കാഞ്ഞിരപ്പള്ളി), പരേതരായ സിസ്റ്റർ  ജസ്റ്റിൻ  സിഎംസി (കാഞ്ഞിരപ്പള്ളി), പാപ്പച്ചി (തിരുവനന്തപുരം), മാത്തച്ചൻ  (കാഞ്ഞിരപ്പള്ളി).










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments