കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതല്ലെന്ന് ബോധ്യമുണ്ടാകുന്നതിനുള്ള പഠന അന്തരീക്ഷം ക്രിയേറ്റീവ് കോർണറിലൂടെ കുട്ടികളിൽ തൊഴിൽ സംസ്കാരം സംജാതമാക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.
ആളനാട് ഗവൺമെൻറ് യുപി സ്കൂളിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും സർവ്വ ശിക്ഷ കേരളയും ചേർന്ന് നിർമ്മിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വാർഡ് മെമ്പർ വിനോദ് ചെറിയാൻ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു നിർവഹിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സോബി സേവിയർ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അനുമോൾ മാത്യു, എൽസമ്മ ജോർജുകുട്ടി, ബി.പി.ഒ രാജ്കുമാർ, സ്കൂൾ ഹെഡ് ഹെഡ്മിസ്ട്രസ് ബിന്ദു എം എൻ, പി.ടി.എ പ്രസിഡൻറ് തുടങ്ങിയവർ സംസാരിച്ചു യു. എസ്. എസ്. ജേതാക്കളെ എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു.
0 Comments