പാലാ സെന്റ് തോമസ് കോളേജില്‍ എന്‍.എസ്.എസ്. മെറിറ്റ് ഡേയും അലംനൈ അസോസിയേഷന്‍ ഉദ്ഘാടനവും നടത്തി.



പാലാ സെന്റ് തോമസ് കോളേജില്‍ വിവിധ പരിപാടികളോടെ എന്‍.എസ്.എസ്. മെറിറ്റ് ഡേ സംഘടിപ്പിച്ചു. 
 
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്.  പ്രോഗ്രാം ഓഫീസര്‍മാര്‍ ആയിരുന്ന ഡോ. ജയേഷ് ആന്റണി, റോബേഴ്‌സ് തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്, യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍  തുടങ്ങിയ വിവിധ സ്‌പെഷ്യല്‍ പ്രോഗ്രാമുകളില്‍ പങ്കെടുത്ത എന്‍.എസ്.എസ്. വോളണ്ടിയര്‍മാരെയും യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെയും വോളണ്ടിയര്‍ സെക്രട്ടറിമാരെയും ആദരിച്ചു. എന്‍.എസ്.എസ്. അലംനൈ അസോസിയേഷന്‍ ഉദ്ഘാടനവും ചടങ്ങില്‍ നടത്തി.
 
 
പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, എം.ജി. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍.  ശിവദാസന്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജയേഷ് ആന്റണി, റോബേഴ്‌സ് തോമസ്,  വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
 
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments