സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന.വിൽപ്പനക്കായി കൈവശം വച്ചഎം. ഡി. എം. എ. യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ


ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ   താമസിച്ച് വരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം ജില്ലയിൽ കൈപ്പുഴ വില്ലേജിൽ പിള്ളക്കവല ഭാഗത്ത്   ഇല്ലിച്ചിറയിൽ വീട്ടിൽ   ഷാജി മകൻ  26 വയസ്സുള്ള     ഷൈൻ ഷാജി എന്നയാളെ  MDMA    38.91    gm വിൽപ്പനക്കായി       കൈവശം വച്ചതിന്   കൈപ്പുഴ പിള്ളക്കവല  ഭാഗത്ത്    വച്ച്  അറസ്റ്റ് ചെയ്തു. ഇയാൾ  മുൻപും നിരോധിത മയക്കു മരുന്ന് ഉൽപ്പന്നങ്ങൾ കൈവശം വച്ച്   വിൽപ്പന നടത്തിയതിലേക്ക്   നിരവധി കേസുകളിൽ  ഉൾപ്പെട്ടയാളാണ്. സ്‌കൂൾ കുട്ടികളുടെ   സുരക്ഷയുമായി ബന്ധപ്പെട്ട് ലഹരി വിപണനം  നടത്തുന്നതിനെതിരെ    കർശനമായ നടപടികൾ സ്വീകരിക്കുന്നതിലേക്ക്    ബഹു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. IPS  ന്റെ പ്രത്യേക നിർദേശാനുസരണം   സ്റ്റേഷൻ പരിധിയിൽ    പരിശോധന   നടത്തി വരവേ    ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ   SHO   ശ്രീജിത്ത്   ടി യ്ക്ക്   ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ    സ്റ്റേഷൻ SI അനുരാജ് എം എച്ച്, ASI നവീൻ എസ്  മോനി, SCPO മാരായ   രഞ്ജിത്ത് ടി എസ്   , സജിത്ത്  എസ്   , CPO  മാരായ   രാജീവ്  എം എസ്  ,   ശ്രീജിത്ത് പി എസ്   ,  അനൂപ് പി റ്റി , ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്, ലിബിൻ മാത്യു,   DVR  SCPO   പ്രതീഷ് കെ എന്നിവരുൾപ്പടെയുള്ള   പോലീസ്   സംഘം   അതിസാഹസികമായാണ്   പ്രതിയെ പിടികൂടിയത്. സ്‌കൂളുകൾ  തുറക്കുന്നതുമായി   ബന്ധപ്പെട്ട്    വിദ്യാർഥികളെ ലക്ഷ്യമിട്ടാണ്   മാരക മയക്കുമരുന്ന്   വിൽപ്പനക്കായി എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments