വെള്ളം പൊങ്ങിയപ്പോൾ തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ വയോധികന്റെ മൃതദേഹം പത്താം ദിവസം കണ്ടെത്തി


വെള്ളം പൊങ്ങിയപ്പോൾ തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ  മീനടം സ്വദേശിയുടെ മൃതദേഹം പത്താം ദിവസം കണ്ടെത്തി. മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസി (66) ൻ്റെ മൃതദേഹമാണ് പത്ത് ദിവസം നീണ്ട തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത്.


 തോട്ടിലേക്കു വീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. കഴിഞ്ഞ മെയ് 31 ന് വൈകുന്നേരമാണ് ഇദ്ദേഹം തോട്ടിൽ വീണത്.  മീനടം വലിയതോടിൻ്റെ പുത്തൻപുരപ്പടി മുതൽ കൊടൂരാറ്റിലെ പുതുപ്പള്ളി ഭാഗത്ത് വരെ പാമ്പാടി ഫയർ ഫോഴ്സിൻ്റെയും, ഈരാറ്റുപേട്ടയിലെയും മണിമലയിലെയും ടീം എമർജൻസി കേരളയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു. 


 തോട്ടിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളുടെയും, കുറ്റിച്ചെടികളുടെയും ഇടയിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്തുള്ള അന്വേഷണവും നടത്തി. ഒടുവിലാണ് പത്ത് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments