മാലിന്യ സംസ്കരണത്തിൽ കേരളം അഭിമാനകരമായനേട്ടം കൈവരിച്ചു: രാജേഷ് വാളിപ്ളാക്കൽ.
മാലിന്യ സംസ്കരണ കാര്യത്തിൽ കേരളം അഭിമാനകകരമായ നേട്ടം കൈവരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും നൽകുന്ന ബയോ കമ്പോസ്റ്റർ ബിന്നിൻ്റെവിതരണോ ദ്ഘാടനം നടത്തി സംസാരിക്കു കയായിരുന്നു അദ്ദേഹം .
വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും, സർക്കാർ ജീവനക്കാരും, കുടുംബശ്രീ പ്രവർത്തകരും,ഹരിത കർമ്മ സേനയും ഇതിൽ നിർണായകമായ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.ഭരണങ്ങാനം ഡിവിഷനിൽ മാലിന്യ സംസ്കരണത്തിനും ശുചിത്വ പദ്ധതികൾക്കുമായി ഒരു കോടി പത്തു ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്സി ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടോമി, അനസ്യ രാമൻ, ജിജി തമ്പി, സോജൻ തൊടുക ,ജില്ല വനിത ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് ചൈൽഡ് ഡെവലപ്മെൻറ് പ്രോഗ്രാം ഓഫീസർ ജിനു മേരി ബെഞ്ചമിൻ തുടങ്ങിയവർ പ്രസംഗിച്ചു
0 Comments