രാമപുരം എസ്. എച്ച്. എൽ. പി. സ്കൂളിലെയും നേഴ്സറി സ്കൂളിലെയും കുരുന്നുകൾ പരിസ്ഥിതി ദിനാചരണം സമുചിതമായി ആഘോഷിച്ചു.
പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ പ്ലാവിൻതൈയും, ചാമ്പ തൈയും നട്ട് പരിസ്ഥിതി ദിനാചരണത്തിനും, സ്കൂൾ കാർഷിക പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.
പി ടി എ പ്രസിഡിൻ്റ് ദീപു സുരേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡെൻസിൽ, ബിനീഷ്, നാദിയ തുടങ്ങിയവർ ചേർന്ന് പ്ലാവിൻതൈയും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി . ലിസ്സാ സി. എം. സി., നേഴ്സറി പ്രിൻസിപ്പാൾ സി. റെജിൻ സി. എം. സി., അധ്യാപകരും കുട്ടികളും ചേർന്ന് ചാമ്പതൈയും, ചീര തൈകളും നട്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രസ്സ് ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾ പരിസ്ഥിതിദിന പ്രതിജഞ ചൊല്ലിയും, വിവിധ ദിനാചരണ പരിപാടികൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി. പി.ടി.എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ നേഴ്സറിയിലെ കുരുന്നുകൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
0 Comments