വീടിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന കാറിന്റെ ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തു. ഇഞ്ചിയാനി ചുരുളിയില്‍ ഷാജു വര്‍ഗീസിന്റെ ഇന്നോവ കാറിന്റെ ചില്ലുകളാണ് തിങ്കളാഴ്ച രാത്രി തകര്‍ത്തത്. ചൊവ്വാഴ്ചയാണ് ചില്ലുകള്‍ എറിഞ്ഞുടച്ച വിവരം ഷാജു അറിഞ്ഞത്. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ഇത് സംബന്ധിച്ച് ഷാജു തൊടുപുഴ പോലീസില്‍ പരാതി നല്‍കി.
0 Comments