രാജ്യം കൈവരിച്ച വിവിധ സ്വയംപര്യാപ്തതാ നേട്ടങ്ങളെയും നാഴികക്കല്ലുകളെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.


 രാജ്യം കൈവരിച്ച വിവിധ സ്വയംപര്യാപ്തതാ നേട്ടങ്ങളെയും നാഴികക്കല്ലുകളെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

 വ്യോമയാന നിര്‍മ്മാണ രംഗത്ത് വലിയ കുതിച്ചുചാട്ടമേകുന്ന 'മേഡ് ഇന്‍ ഇന്ത്യ' സി-295 വിമാനത്തിന്റെ കന്നിപ്പറക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിമാസ റേഡിയോ പ്രസംഗമായ 'മന്‍ കി ബാത്തിലൂടെ' അദ്ദേഹം പങ്കുവെച്ചു. ജൂണ്‍ മാസത്തില്‍ തന്നെ വ്യോമയാന മേഖലയില്‍ രാജ്യം വലിയൊരു വിജയം കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സി-295 വിമാനങ്ങള്‍ പൂര്‍ണ്ണമായും ഭാരതത്തിലാണ് നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇത്തരം 40 വിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിച്ചുവരികയാണെന്നും ഇത് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും വ്യോമയാന മേഖലയ്ക്കും പുതിയ കരുത്ത് പകരുമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആദ്യമായി ഇന്ത്യയില്‍ നിര്‍മ്മിച്ച സി-295 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനം ജൂണ്‍ 10-നാണ് വിജയകരമായി കന്നിപ്പറക്കല്‍ പൂര്‍ത്തിയാക്കിയത്.


 ഏകദേശം 21,935 കോടി രൂപ ചിലവിലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി 56 സി-295 വിമാനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ 40 വിമാനങ്ങള്‍ എയര്‍ബസുമായി സഹകരിച്ച് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് വഡോദരയിലെ നിര്‍മ്മാണശാലയിലാണ് അസംബിള്‍ ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ ഓരോ പൗരനും അഭിമാനം നല്‍കുന്ന നിരവധി നേട്ടങ്ങള്‍ രാജ്യം സ്വന്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. 'അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന നാവികസേനാ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവിടെ ഐഎന്‍എസ് ദുനാഗിരി, ഐഎന്‍എസ് ശംഷാക്, ഐഎന്‍എസ് അഗ്രയ എന്നീ കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. ഈ കപ്പലുകളുടെ രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും തദ്ദേശീയമായാണ് നിര്‍വ്വഹിച്ചിട്ടുള്ളത്,' അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 21-ന് ആചരിച്ച അന്താരാഷ്ട്ര യോഗാ ദിനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 



ലോകമെമ്പാടുമുള്ള 2,500-ലധികം സ്ഥലങ്ങളില്‍ നടന്ന യോഗാ പരിപാടികളില്‍ കോടിക്കണക്കിന് ആളുകള്‍ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ സംഘടിപ്പിച്ച 'വേള്‍ഡ് യോഗാസന ചാമ്പ്യന്‍ഷിപ്പിനെ'ക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ 102 സ്വര്‍ണ്ണ ??ഘകള്‍ ഉള്‍പ്പെടെ ആകെ 114 മെഡലുകള്‍ നേടി ഇന്ത്യ മെഡല്‍പട്ടികയില്‍ ഒന്നാമതെത്തിയതായും അദ്ദേഹം അറിയിച്ചു. പ്രാചീന പാരമ്പര്യമായ 'ശാസ്ത്രവാദം' പുനരുജ്ജീവിപ്പിച്ച നളന്ദ സര്‍വകലാശാലയുടെ നടപടിയെയും മോദി പ്രശംസിച്ചു. ശാസ്ത്രവാദം എന്നത് വെറുമൊരു ആശയപ്രകടനമല്ല, മറിച്ച് സംവാദങ്ങളുടെയും ജനാധിപത്യപരമായ ചര്‍ച്ചകളുടെയും ചിട്ടയായ പ്രക്രിയയാണ്. സ്വന്തം ഭാഗം യുക്തിയോടും വസ്തുതകളോടും കൂടി അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള ശീലം ഇതിലൂടെ ഉണ്ടാകുമെന്നും, നളന്ദ സര്‍വകലാശാല തങ്ങളുടെ ബിരുദദാന ചടങ്ങിന്റെ ഭാഗമായി ഇതിനെ മാറ്റിയതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments