ഉയർന്ന തുകയ്ക്ക് ഗോൾഡ് ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പാലായിൽ തട്ടിപ്പ് ...... പ്രതി അറസ്റ്റിൽ.


ഉയർന്ന തുകയ്ക്ക് ഗോൾഡ് ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പാലായിൽ  തട്ടിപ്പ് ...... പ്രതി അറസ്റ്റിൽ.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പാണ്ടിമാക്കൽ വീട്ടിൽ പുരുഷോത്തമൻ പി കെ (54) ആണ് ഇന്ന് (09-6-25) പാലാ പോലീസിന്റെ പിടിയിലായത്.
15-12-2024 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

താനൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണെന്നും സ്വകാര്യ സ്ഥാപനത്തിൽ നിന്നും കൂടുതൽ തുക ലോൺ വാങ്ങി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയത്തിൽ ഉണ്ടായിരുന്ന 29 ഗ്രാം സ്വർണ്ണം   തിരികെ എടുപ്പിച്ചതിനു ശേഷം  സ്വർണവുമായി കടന്നുകളയുകയായിരുന്നു. 


സംഭവത്തിൽ പാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഇന്ന് (09/6/25) പാലാ SHO പ്രിൻസ് ജോസഫ്, SI നൗഷാദ് KN എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ  അറസ്റ്റ് ചെയ്യുകയായിരുന്നു. 


പ്രതിക്കെതിരെ പള്ളിക്കത്തോട് , തൊടുപുഴ എന്നീ സ്റ്റേഷനുകളിലും സമാന സ്വഭാവമുള്ള കേസുകൾ നിലവിൽ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments