പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് കോട്ടയം ജില്ലാ പോലീസ്
നാം കാണുന്ന ചുറ്റുപാടുകൾ നാളെ വരുന്ന തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം ഉൾക്കൊണ്ട് കോട്ടയം ജില്ലാ പോലീസ് ലോക പരിസ്ഥിതിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് എ. ഐ. പി. എസ്. വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പോലീസ്, പോലീസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരോട് പങ്കുവയ്ക്കുകയും ചെയ്തു.
കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ്. പി. റ്റിപ്സൺ തോയമസ് മേക്കാടൻ , കോട്ടയം ഡി. സി. ബി. ഡി. വൈ. എസ്. പി. സജു വർഗീസ് , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ജയറാം ആർ., അക്കൌണ്ട്സ് ഓഫീസർ ജോട്ടി ജേക്കബ് കെ. പി. എ. ജില്ലാ പ്രസിഡണ്ട് ബിനു ഭാസ്കർ എന്നിവർ സന്നിഹിതരായിരുന്നു.പരിസ്ഥിതി ദിന പരിപാടിയിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
0 Comments