കറുകച്ചാല്‍ മാന്തുരുത്തിയില്‍ ഇന്നോവ കാര്‍ ബൈക്കില്‍ ഇടിച്ച് യുവാവിനു ദാരുണാന്ത്യം....


കറുകച്ചാല്‍ മാന്തുരുത്തിയില്‍  ഇന്നോവ കാര്‍ ബൈക്കില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കാഞ്ഞിരപ്പാറ, കാരുവേലിയില്‍ പുത്തെന്‍പുരയ്ക്കല്‍ തങ്കപ്പന്‍(അനിയന്‍) മകന്‍ ഗോപി കൃഷ്ണന്‍ (24) ആണ് മരിച്ചത്. 


 ചൊവ്വാഴ്ച രാത്രി 11ന് കറുകച്ചാല്‍ മാന്തുരുത്തിയിലായിരുന്നു അപകടം.സുഹൃത്തിനെ കറുകച്ചാലില്‍ നിന്ന് കൊണ്ടുവരാന്‍ പോയപ്പോള്‍ അമിത വേഗത്തിന്‍ എത്തിയ ഇന്നോവ കാര്‍ ബൈക്കില്‍ ഇടിക്കുക ആയിരുന്നു. 


 ഗോപികൃഷ്ണന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം   കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് കേസെടുത്തു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments