ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാള്‍ ദിനം ഇന്ന്...



ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാള്‍ ദിനം ഇന്ന്. 
 
ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓര്‍മ്മിപ്പിക്കുന്നു ഈദുല്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം. അതാണ് ബക്രീദ്. ഒരേസമയം വിനയത്തിന്റെ പാഠവും മനുഷ്യകാരുണ്യത്തിന്റെ ആഘോഷവുമായി അത് മാറുന്നു.
 
 
 
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയ പുത്രന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ബക്രീദ്. 
 
ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്‍പ്പിക്കണമെന്ന അള്ളാഹുവിന്റെ കല്‍പനയോട് മനസ്സുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. 
 
 
 
അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടിപ്പിച്ച ഇബ്രാഹിമിനെ നാഥന്‍ ചേര്‍ത്തുപിടിച്ചതായാണ് വിശ്വാസം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments