കടനാട് സ്കൂളിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി


കടനാട് സെന്റ്  സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ലോക സൈക്ലിംഗ് ദിനത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി നടന്നു. കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  ജിജി തമ്പി ഫ്ലാഗ് ഓഫ്‌ ചെയ്ത റാലിയിൽ 200ലേറെ കുട്ടികൾ പങ്കെടുത്തു.


ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സൈക്കിൾ മാർഗ്ഗം സ്കൂളിലെത്തുന്ന മുൻ നിര സ്കൂളുകളിൽ ഒന്നാണ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ  ആരോഗ്യ സംരക്ഷണത്തിന്  സൈക്ലിംഗിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യമാക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള മഹാ വിപത്തിനെ പറ്റി കുട്ടികളെയും, പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻപിൽ വച്ചാണ് റാലി സംഘടിപ്പിച്ചത്. 


പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി. ജെ. സോമ ൻ, സിബി ചക്കാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു.ഹെഡ്മാസ്റ്റർ  അജി വി ജെ,  അധ്യാപകരായ ഫാ. നോബിൽ മാത്യു,. സിബി ആന്റണി, സിസ്റ്റർ സ്റ്റാർലറ്റ്,  അനൂപ് സണ്ണി, ജിബി തോമസ്,പി റ്റി എ പ്രസിഡന്റ്  സിബി അഴകൻ പറമ്പിൽ   മുൻ പിടിഎ പ്രസിഡന്റ് ബിനു വള്ളോംപുരയിടം എന്നിവർ റാലിക്ക്‌ നേതൃത്വം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments