കെ.കരുണാകരൻനായർ പൊതുരംഗത്തെ സർവ്വവിജ്ഞാനാകോശം.


കെ.കരുണാകരൻ നായർപൊതുരംഗത്തെസർവ്വവിജ്ഞാനകോശം.

 തൊണ്ണൂറ്റിനാലാമത്തെ വയസ്സിൽ ഇന്നലെ അന്തരിച്ച മീനച്ചിൽ  കല്ലുപുരക്കകത്ത് കെ. കരുണാകരൻ നായർ നീണ്ട 75 വർഷത്തോളം സാമൂഹിക സേവന രംഗത്ത് സജീവ നിറസാന്നിധ്യമായിരുന്നു. 
54 വർഷം പൂവരണി സർവീസ് സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റ്, വിവിധ കാലയളവിൽ മീനച്ചിൽ പബ്ലിക്ലൈബ്രറിപ്രസിഡന്റ്, മീനച്ചിൽ രാമക്രിഷ്ണൻനായർ


 സ്മാരകഎൻ.എസ്.എസ്. കരയോഗംപ്രസിഡന്റ്, വിശ്വഹിന്ദു പരിക്ഷത്ത് മീനച്ചിൽ താലൂക്ക്, ഇടയാറ്റ് ഗണപതി ക്ഷേത്രം ഭരണസമിതി, മീനച്ചിൽ കർഷക യൂണിയൻ, എന്നിവയുടെ പ്രസിഡന്റായി മാതൃകാ പ്രവർത്തനം നടത്തിപ്പോന്ന അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ഏതു കാര്യങ്ങളെക്കുറിച്ചും സത്യസന്ധമായ ഉത്തരം തരുന്ന ഒരു സർവ്വവിജ്ഞാനകോശം മായിരുന്നു  ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്ക ൻ അദേഹത്തിന്റെ ദേഹവിയോഗത്തിൽഅനുശോചിച്ചു കൊണ്ട്‌ സംസാരിച്ചു.

 മീനച്ചിൽ പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനത്തിനുവേണ്ടി 70ലേറെ വർഷം അക്ഷീണം നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മാതൃകാ പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച കെ. കരുണാകരൻ നായർ എന്ന് വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ്.ജയസൂര്യൻ അനുസ്മരിച്ചു.


 മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂവരണി  സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മാനുവൽ തൊടുകയിൽ,  വിശ്വഹിന്ദു പരിഷത്ത് മീനച്ചിൽ പ്രഘണ്ട് പ്രമുഖ കെ.എ. ഗോപിനാഥ്, മീനച്ചിൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഓ. റ്റി.ഫിലിപ്പ് ഓടയ്ക്കൽ മീനച്ചിൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് പ്രസാദ് കൊണ്ടൂ പ്പറമ്പിൽ , റ്റോമിതകടിയേൽഎന്നിവർകെ.കരുണാകരനായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments