മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി പി.ജെ ജോസഫ് എംഎല്‍എ



 തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി ശതാഭിഷിക്തനായ പി.ജെ.ജോസഫ് എംഎല്‍എ. 

തൊടുപുഴ – മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റി ഒരുക്കിയ ജന്മദിനാഘോഷത്തിലാണ് അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത്. മുന്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും നിരവധി വകുപ്പുകളുടെ മന്ത്രിയുമായിരുന്ന പി.ജെ ജോസഫ് തന്റെ ശതാഭിഷിക്ത ജന്മദിനം ദിവ്യരക്ഷാലയത്തിലെ മുന്നൂറോളം അന്തേവാസികള്‍ക്കൊപ്പം വിനിയോഗിക്കുകയായിന്നു. 


കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ എബി തോമസ് അധ്യക്ഷത വഹിച്ച ജന്മദിനാഘോഷ ചടങ്ങില്‍ മുന്‍ എംഎല്‍എ അഡ്വ.തോമസ് ഉണ്ണിയാടന്‍, അപു ജോണ്‍ ജോസഫ്, അഡ്വ തോമസ് പെരുമന, എം.മോനിച്ചന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍,ബ്ലെയിസ് ജി.വാഴയില്‍, ജോയി കൊച്ചുകരോട്ട്, എം.ജെ കുര്യന്‍, ജെയിസ് ജോണ്‍, ക്ലമന്റ് ഇമ്മാനുവല്‍, ജോബി പൊന്നാട്ട്, ബിനോയി മുണ്ടയ്ക്കാമറ്റം, ഷിബിന്‍ വര്‍ഗീസ്, അഡ്വ.ഷൈന്‍ വടക്കേക്കര,


 വര്‍ഗീസ് സഖറിയ, കെ.വി.ജോസ്, സലിം പടിഞ്ഞാറെക്കര, എം.സി ചാക്കോ, ജെയിംസ് ചാക്കോ, സജീവ് വെളുത്തേടത്തുപറമ്പില്‍, ജോര്‍ജ് ജെയിംസ്, ഷാജി അറയ്ക്കല്‍, ജോര്‍ജ് തെക്കുംതടം, സണ്ണി തെങ്ങുംപള്ളി, ബേബിച്ചന്‍ കൊച്ചു കരൂര്‍, സജി കോര, ബോബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


ഫാ.ജോസഫ് നമ്പേരിയുടെ നേതൃത്വത്തില്‍ നടന്ന ദിവൃബലി സമര്‍പ്പണ ശേഷം നടന്ന സമ്മേളനത്തില്‍ ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി ഓടയ്ക്കലിന് ജന്മദിന കേക്ക് മുറിച്ച് നല്‍കിയ പി.ജെ ജോസഫ് എംഎല്‍എയ്ക്ക് അന്തേവാസികള്‍ തയ്യാറാക്കിയ മൊമന്റോയും നല്‍കി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments