ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ അനുഗ്രഹ വര്‍ഷമായി മഹാമൃത്യുഞ്ജയ ഹോമം നടത്തി.



തോരാമഴയിലും അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍  ഇന്നലെ രാവിലെ മഹാ മൃത്യുഞ്ജയ ഹോമം നടന്നു. 
 
കനത്ത മഴയെ അവഗണിച്ചും നിരവധി ഭക്തര്‍ മൃത്യുഞ്ജയ ഹോമ ദര്‍ശനത്തിനും പ്രസാദമേറ്റുവാങ്ങാനുമെത്തി. മിഥുനം ഒന്നാം തീയതി തിരുവോണം നാളില്‍ നടന്ന മഹാ മൃത്യുഞ്ജയ ഹോമത്തിന് തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നീവര്‍ മുഖ്യ  കാര്‍മ്മികത്വം വഹിച്ചു.  

മഹാമൃത്യുഞ്ജയ ഹോമത്തിനു മുന്നോടിയായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. വൈകിട്ട് ഭഗവദ് സേവയുമുണ്ടായിരുന്നു. ഭക്തര്‍ക്ക് മൃത്യുഞ്ജയ ഹോമ നെയ്യും, പായസവും ഗണപതി പ്രസാദവും വിതരണം ചെയ്തു.
 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments