സുനില്‍ പാലാ
കോഫി ഷോപ്പ് പാലാ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റ് വിട്ടുപോകണം! പഴകിത്തുരുമ്പിച്ച ബസിലെ കോഫി ഷോപ്പുകൊണ്ട് അപകടമൊന്നും വരുത്തിവയ്ക്കല്ലേയെന്നാണ് ഇതിന് സമീപത്തുകൂടി പോകുന്ന യാത്രക്കാരും തൊട്ടുടത്തുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവര്‍മാരും പ്രാര്‍ത്ഥിക്കുന്നത്.
കോഫി ഷോപ്പ് നടത്തുന്നതിനായി സ്വകാര്യ വ്യക്തിക്ക് നല്‍കിയ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികളാണ് ചൂണ്ടിക്കാട്ടുന്നത്.
അഞ്ചു
വര്‍ഷം മുമ്പാണ് കോഫി ഷോപ്പ് നടത്തുന്നതിനായി പഴയ ബസ്, സ്വകാര്യ
വ്യക്തിയ്ക്ക് വാടകയ്ക്ക് നല്‍കിയത്. ഏറ്റെടുത്ത വ്യക്തിക്ക് നഗരസഭയില്‍
നിന്നും ഷോപ്പ് നടത്തുന്നതിന് അനുവാദം ലഭിച്ചില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച്
ബസില്‍ കോഫി ഷോപ്പ് നടത്തുന്നതിന് ആവശ്യമായ പണികളും
പൂര്‍ത്തീകരിച്ചിരുന്നു. പക്ഷേ ലൈസന്‍സ് കിട്ടാതത്തുമൂലം
തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. മുടക്കിയ കാശ് വെള്ളത്തിലുമായി.
കോഫി ഷോപ്പിനായി തയ്യാറാക്കിയ ബസ് ഇപ്പോള്‍ മണ്ണില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ചെളിക്കുഴിയാണ്. തൊട്ടടുത്തായി ഓട്ടോ സ്റ്റാന്‍ഡും നിലവിലുണ്ട്. ബസ് മണ്ണിലേക്ക് കൂടുതലായി താഴ്ന്നാല്‍ റോഡിലേക്ക് വീണ് അപകടം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നത്.
ഇഴജന്തുക്കളുടെയും താവളം
ഉപയോഗശൂന്യമായി കിടക്കുന്ന ബസ് ഇഴജന്തുക്കളുടെയും താവളമാണ്. മഴക്കാലം കൂടി ആരംഭിച്ചതോടെ ബസ് ഏതു സമയവും മണ്ണിലേയ്ക്ക് കൂടുതല്‍ താഴ്ന്നു പോകാവുന്ന നിലയിലാണെന്നും ഇത് സമീപത്തുള്ള സ്റ്റാന്റിന്റെ സംരക്ഷണഭിത്തിയ്ക്ക് ഭീഷണിയാണെന്നും പ്രശ്‌നത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും യാത്രക്കാരും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെടുന്നു.

0 Comments