കുമരകം ബോട്ട് ദുരന്തത്തിന്റെ 23 മത് വാർഷിക ദിനത്തിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി ഫെറ്റോ.



 കുമരകം ബോട്ട് ദുരന്തത്തിന്റെ 23 മത് വാർഷിക ദിനത്തിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി ഫെറ്റോ. 2002 ജൂലൈ 27 ന് ഉണ്ടായ ബോട്ട് ദുരന്തത്തിൽ 15 സ്ത്രീകളും , ഒമ്പതു മാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞും, മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി ഭാഗത്തുള്ള പി എസ് സി പരീക്ഷ എഴുതാൻ യാത്ര ചെയ്ത ഉദ്ധ്യേഗാർത്ഥികൾ ഉൾപ്പെടെ 29 ജീവനുകളാണ്ന ഷ്ടമായത്. 

 ദുരന്തത്തിന്റെ ഓർമ്മയുടെ 23 മത് വാർഷിക ദിനത്തിൽ മുഹമ്മ ബോട്ട് ജെട്ടിയിൽ  രാവിലെ 7.00 മണിയ്ക്ക്ഫെ ഡറേഷൻ ഓഫ് എംപ്ലോയ്സ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ സമിതി  അനുശോചനവും പുഷ്പ്പാർച്ചനയും നടത്തി.  


 കുമരകം ബോട്ട് ദുരന്തം കേരളത്തെ ഞ്ഞെട്ടിച്ച ഒരു ബോട്ട് ദുരന്തമായിരുന്നു. ഇത്തരത്തില്ലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ മുൻ കരുതലുകൾ എടുക്കണമെന്നും, മുഹമ്മ കുമരകം ജലപാതയിലെ ബോട്ട് യാത്ര കായൽ മധ്യേയുള്ള  സഞ്ചാരമാണ്. പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ  അപകടാവസ്ഥ അനുഭവപ്പെടുന്ന ഈ ജലപാതയിൽ എമർജെൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും, എമർജെൻസി ബോട്ട്‌ ജെട്ടികൾ സ്ഥാപിച്ചാൽ അത് സർവ്വീസ് ബോട്ടുകൾക്കും , മറ്റ് ജലയാനങ്ങൾക്കും , 


മത്സ്യ തൊഴിലാളികൾക്കും  പ്രയോജനപ്പെടുമെന്നും അനുശോചന ചടങ്ങിൽ ഫെഡറേഷൻ ഓഫ് എംപ്ലോയ്സ് ആൻഡ് ടീച്ചേയ്സ് ഓർഗനൈസേഷൻസ് ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി അഭിപ്രായപ്പെട്ടു.  എൻജിഒ സംഘ് ജില്ലാ ട്രഷറർ സന്തോഷ് റ്റി , ജോയിൻറ്റ് സെക്രട്ടറിമാരായ സുനിൽ കുമാർ , ദീപുകുമാർ ഫെറ്റോ ജില്ലാ വൈസ് പ്രസിഡൻറ്റ് സുരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments