കർഷകന് കണ്ണുനീരായ്.... കാറ്റും,മഴയും


  മഴയും, കാറ്റും എലിക്കുളം പഞ്ചായത്തിന്റെ പല മേഖലകളിലും കനത്ത നാശമാണ് വിതച്ചത്.പഞ്ചായത്തിലെ മല്ലികശ്ശേരി, കാരക്കുളം,ഏഴാംമൈൽ എന്നിവിടങ്ങളിൽ വൻ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്. കുലച്ച തും,കുലയ്ക്കാത്തതുമായ ഏത്തവാഴകൾ , റബർ മരങ്ങൾ ,കു രു മുളക് , റമ്പൂട്ടാൻ കൃഷികൾക്കാണ് നാശം സംഭവിച്ചത്.ജോർജ് പവ്വത്ത്, സക്കറിയ ,ഇടശ്ശേരി പവ്വത്ത് , ഷിജോ മാത്യു  ,പതിയിൽ , സതീഷ് കുമാർ കൂരാലി എന്നിവരു കൃഷികൾക്കാണ് കൂടുതലും നാശനഷ്ടം സംഭവിച്ചത്. 


റബർ തോട്ടങ്ങൾ വെട്ടിക്കളഞ്ഞ ശേഷം, വാഴ,റമ്പൂട്ടാൻ , കുരുമുളക് തുടങ്ങിയ കൃഷികൾ ചെയ്ത കർഷകർക്കാണ് കൂടുതലും നാശനഷ്ടങ്ങൾ ഉണ്ടായത്. നാശനഷ്ടങ്ങളുടെ കണക്കുകൾ എടുത്താലും നഷ്ടപരിഹാരം ലഭിക്കുവാൻവൈകുന്നു എന്നാണ് കർ ഷകൾക്കുള്ള പരാതി.ഇൻഷ്വർ ചെയ്തതോ ട്ടങ്ങൾക്കു പോലും യഥാസമയം നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്നുള്ള പരാതിയും ഉണ്ട്.നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ
അസിസ്റ്റന്റ് കൃഷി ഓഫീസർ എ ജെ അലക്സ് റോയി എന്നിവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments