സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു വിനോദ സഞ്ചാരികൾക്കായി ആരംഭിക്കുന്ന സൗര വൺ ടൂറിസ്റ്റ് ബോട്ട് സർവ്വീസിനെ സ്രാങ്ക് അസോസിയേഷൻ അഭിനന്ദിച്ചു.
ലോക പ്രശക്തമായ പാതിരാമണൽ ദ്വീപ് മുഹമ്മ പഞ്ചായത്തിൻ കീഴില്ലുള്ളതാണ്. പാതിരാമണൽ ദ്വീപിനെ ബന്ധിപ്പിച്ചു കൊണ്ടാണ് സൗര വൺ ടൂറിസ്റ്റ് ബോട്ട് സർവ്വീസ് ആരംഭിക്കുന്നത്. ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു വിനോദ സഞ്ചാരികൾക്കായി നടത്തി വരുന്ന പാതിരാമണൽ ദ്വീപിലേയ്ക്കുള്ള സ്പെഷ്യൽ സർവ്വീസിൽ ദിനംപ്രതി ടൂറിസ്റ്റുകളുടെ വരവിൽ വർദ്ധനവ് കൂടിയതിനാലാണ് സൗര വൺ സോളാർ ബോട്ട് സർവ്വീസ് വകുപ്പ് ആരംഭിക്കുന്നത്.
വകുപ്പിനെ ടൂറിസത്തിലൂടെ ഉയരങ്ങളിൽ നിന്നു ഉയരങ്ങളിലേയ്ക്ക് എത്തിച്ച ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ ഐ എ എസിനെയും ,ട്രാഫിക്ക് സൂപ്രണ്ട് സുജിത്ത് എം, മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഫൈസൽ എന്നിവരെ അസോസിയേഷൻ അഭിനന്ദിച്ചു.
ജലഗതാഗത വകുപ്പിലെ ജീവനക്കാരുടെ സ്പെഷ്യൽ റൂൾ , മുഹമ്മ കുമരകം ജലപാതയിൽ എമർജെൻസി ബോട്ട് ജെട്ടികൾ വേണമെന്നതും , ജലപാതയിലെ ബോയകളുടെ കുറവ് നികത്തണമെന്ന ആവശ്യവും ഇന്ന് മുഹമ്മ ബോട്ട് ജെട്ടി സന്ദർശിക്കുന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ശ്രദ്ധയിൽ പെടുത്തുവാനും സ്രാങ്ക് അസോസിയേഷൻ തീരുമാനിച്ചു.
പ്രവർത്തക യോഗത്തിൽ സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് പ്രസിഡൻറ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്ത്. മറ്റ് കമ്മറ്റി അംഗങ്ങളായ കെ കെ രാജേഷ്, സൂരജ് , സന്തോഷ് കുമാർ, രജിമോൻ ചീപ്പുങ്കൽ, സതീശൻ മുഹമ്മ തുടങ്ങിയവർ പങ്കെടുത്തു.
0 Comments