പ്രമുഖ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചാരുപാറ രവി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലാളി നേതാവ് എന്ന നിലയിൽ തോട്ടം മേഖലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പോലീസിന്റെ ക്രൂരമർദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്.
0 Comments