ഗൂഗിൾ മാപ്പ് നോക്കി ഹൈറേഞ്ചിലേക്ക് വന്ന ലോറി വണ്ണപ്പുറത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞു



 ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വണ്ണപ്പുറം ചേലച്ചുവട് റോഡിൽ നാൽപ്പത് ഏക്കറിൽ കലുങ്ക് പണി നടക്കുന്നിടത്താണ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേയ്ക്ക് മറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. എറണാകുളത്തു നിന്ന് ഗൂഗിൾ മാപ്പ് നോക്കി ഹൈറേഞ്ചിലേയ്ക്ക് ലോഡും കയറ്റി പോയ ലോറിയാണ് അപകടത്തിൽ പ്പെട്ടത്.

 

 വണ്ണപ്പുറത്ത് നിന്ന് മുണ്ടന്മുടി കയറ്റം കയറാതെ വന്നതോടെ തിരിച്ചു വരുന്ന വഴിക്കാണ് നാൽപത് ഏക്കർ ഭാഗത്ത്വ ച്ച് അപകടത്തിൽപ്പെട്ടത്. കലുങ്ക് പണിയുന്നിടത്ത് സൂചന ഫലകങ്ങളും സിഗ്നലും ഇല്ലായിരുന്നു എന്ന് പരാതിയുണ്ട്. ഡ്രൈവർക്ക് സാരമായ പരിക്കേറ്റു . റോഡിൻ്റെ ഘടന അറിയാതെ ഇതുവഴി വരുന്നവർ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. 


 വലിയ കയറ്റവും ഇറക്കവും വളവുകളുമുള്ള ഈ റോഡിൽ ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് സുരക്ഷിതമല്ല. ഇത് മനസിലാക്കാ തെയാണ് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എളുപ്പ വഴി നോക്കി വണ്ണപ്പുറം മുണ്ടന്മുടി റോഡിലൂടെ ഹൈറേഞ്ചിലേക്ക് പോകാൻ ശ്രമിക്കുന്നത്. ഇതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments