കുഴിയിൽ വീണ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു;
അധ്യാപകന് പരിക്ക്
ബിനു വള്ളോം പുരയിടം
റോഡിലെ കുഴിയിൽ വീണ കാർ സമീപത്തെ ചെറുതോട്ടിലേക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു.
കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ വാളികുളം കുളത്തിനു സമീപമുള്ള കുഴിയിൽ വീണ കാർ റോഡിന് വലതു വശത്ത് ചെറുതോട്ടിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
പരിക്കേറ്റ നീലൂർ സ്വദേശി ജോബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബിൻ്റെ ഇരു കൈകൾക്കും തലക്കും പരിക്കുണ്ട്. ഒരു കൈയ്ക്ക് 18 തുന്നൽ ഉണ്ട്. മുത്തോലിയിൽ അധ്യാപകനാണ്. സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഈ റോഡിലെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നത് ചൂണ്ടിക്കാണിച്ച് "യെസ് വാർത്ത" റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് കുഴികളിൽ "പൊടിക്കൈ " നടത്തി മൂടിയിരുന്നെങ്കിലും ശക്തമായ മഴയിൽ ഇവ ഒലിച്ചു പോയിരുന്നു..
0 Comments