ഇരക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നത് മാന്യമല്ല
ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ചെയ്യുന്നത് രാഷ്ടീയമാന്യതയല്ലെന്ന് ചേർപ്പുങ്കൽ മാർ ശ്ലീവാ ഫെറോന പള്ളി വികാരി ഫാ . മാത്യു തെക്കേൽ . ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വവും തുല്യനീതിയും കാറ്റിൽപ്പറത്തിക്കൊണ്ട് ഛത്തീസ്ഗഡിൽ മലയാളി സന്യാസിനികളെ കെട്ടിചമച്ച കേസിൽ തുറുങ്കിലടച്ച നടപടി ഭാരത രാജ്യത്തിൻ്റെ ജനാധിപത്യ-മതേതര മുഖ്ഛായക്ക് പരിക്കേൽപ്പിച്ചെന്ന് മതഭീകര സംഘടനകൾ തിരിച്ചറിയണമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വീണവന് കൈ കൊടുക്കുന്നതും തളർന്നവന്
താങ്ങാവുന്നതും, വിശക്കുന്നവന് അപ്പം നൽകുന്നതും കരയുന്നവൻ്റെ കണ്ണീർ തുടക്കുന്നതുമാണ് മതപരിവർത്തനമെങ്കിൽ നൂറ്റാണ്ടുകൾക്ക് മുന്നേ ഭാരത രാജ്യത്തെ ഇവിടുത്തെ ക്രൈസ്തവ സമൂഹം മാമോദീസ മുക്കി കഴിഞ്ഞുവെന്ന ചരിത്ര യാഥാർത്ഥ്യം കാവി കോമരങ്ങൾ തിരിച്ചറിയണമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ് മാർട്ടിൽ ജെ കോലടി ഓർമ്മിപ്പിച്ചു.
പാർശ്വവത്കരിക്കപ്പെട്ട ദുർബല ജനതക്ക് അക്ഷരജ്ഞാനം നൽകി അവൻ്റെ സ്വത്വ ബോധത്തെ ഉണർത്തി ഒപ്പം ആതുര സേവനവും ഭക്ഷണവും നൽകി ജീവിത ക്ഷേമത്തിലേക്ക് നയിക്കുന്ന ക്രൈസ്ത മിഷണറി പ്രവർത്തനത്തെ മതപരിവർത്തമായി സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ സംഘടനകൾ, സഹസ്രാബ്ദങ്ങൾക്കിപ്പുറവും ഇന്ത്യൻ ജനസംഖ്യയിലെ ക്രൈസ്തവ പ്രാതിനിത്യം വെറും രണ്ട് ശതമാനത്തിനടുത്ത് തന്നെ തുടരുന്നത് കണാതെ പോകരുതെന്ന് ബാബു മുളക്കത്തറ ചൂണ്ടി കാട്ടി.
അസി. വികാരിമാരായ ഫാ ., അജിത്ത് പരിയാരത്ത്, ഫാ മാർട്ടിൻ കല്ലറക്കൽ , ഫാ. ജോസഫ് മൂക്കൻതോട്ടം , ഫാ എബി തകിടിയേൽ , ജോസ് മോൻ മുണ്ടക്കൽ, ഷിബു മറ്റപ്പള്ളി , ജോയി തെങ്ങുംതോട്ടത്തിൽ , സിജി വടാത്തുരുത്തേൽ
പി.ജെ മേരിക്കുട്ടി , സി.ആനി മരിയ, സി. ബെറ്റി എ.ഒ , മോളി കരുവാകുന്നേൽ ജാസ്മിൻ സോജൻ, റോസിലി ജോണി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments